വേര്പിരിയലുകളുടെ ഹൃസ്വ സമയ മെലോ ദ്രമാകള്‍ക്ക്
ശേഷം ഇരമ്പി നീങ്ങിയ കാറില്‍ ഞാനും പ്രതീക്ഷയുടെ വിഴുപ്പു ഭാണ്ടവും ഇടം കണ്ടെത്തിയിരുന്നു .വലിയ യാത്രയാണ് ആദ്യാമായി,അതും ഗഗനചാരിയായി വേണം പോകാന്‍ .എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ കാറിലെ മടുപ്പിക്കുന്ന നിശബ്ദതയും ഡ്രൈവെര്‍ സുഹൃത്തിന്റെ പാന്‍ പരാഗിന്റെ ഗന്ധവും എനിക്ക് കൂട്ടുണ്ടായിരുന്നു. ജീവിതത്തിലെ ആദ്യ പെട്ടി തൂക്കലും ,എമ്മിഗ്രഷിഒനും കടന്നു ഒടുവില്‍ ഞാന്‍ വിമാനത്തിലേക്ക് ആനയിക്കപ്പെട്ടു . വന്‍ തുക മുടക്കിയുള്ള നീറുന്ന സുഖശീതളിമ എന്‍ട് കൊണ്ടോ വൈരുദ്യാത്മക ഭൌതിക വാദത്തെ കുറിച്ച് ചിന്തിക്കാനാനെന്നെ പ്രേരിപ്പിച്ചത്. മേല്‍ പറഞ്ഞ സാദനം എന്താണെന്ന് അത്ര വലിയ വിവരമോന്നുമില്ലാഞ്ഞത് കൊണ്ടാകണം എനിക്കാതെ പറ്റി ഒത്തിരി ചിന്തിക്കാനും ഉണ്ടായിരുന്നു . പുറത്തു യന്ത്ര ചിറകുകളുടെ വളരെ പതിഞ്ഞ മൂളക്കം ,ചുവന്ന കൊട്ടും ഭംഗിയുള്ള തലപ്പാവുമായി ഇരിപ്പിടത്തിനു വലതു ഭാഗത്തായി ഒഴുകി നീങ്ങുന്ന സൌന്ദര്യം.വൈദ്യുത ദീപ പ്രഭയില്‍ ഒഴുകി നീങ്ങും പോലെ എയര്‍ ഹോസ്ടസ്സുമാരുടെ അന്ന നട ഈ നവയാത്രികന്റെ സന്ഖര്‍ഷ ഭരിതമായ മനസ്സില്‍ നിസ്സാരമല്ലാത്ത തോതില്‍ ആശ്വാസം നിറച്ചു എന്ന് പറയാതെ തരമില്ല. ആവശ്യമുണ്ടായിരുന്നില്ലെങ്കില്‍ കൂടി ആ അധരപുടങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച ആംഗലേയ പദ സമുച്ചയങ്ങളുടെ പുത്തന്‍ വടിവില്‍ സംപ്രീതനായി , ഞാന്‍ അവര്‍ വിനയാന്വിതരായി നീട്ടിയ ശീതള പാനിയങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുകയുണ്ടായി. ഭക്ഷണവും വെള്ളവം കത്തിയും
,മുള്ളും, എല്ലാം ഞൊടിയിടയില്‍ തയ്യാറായിരിക്കുന്നു . യാത്രികന്‍ വായും വയറും മാത്രം സ്വെന്ധ്മായി കരുതിയാല്‍ മതി എന്നാ അവസ്ഥ ! നമ്മുടെ നാടിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്കും ഇത്തരം ഒരു സൌകെര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിക്കുകയും , അനിതര സാധാരണമായ എന്റെ മണ്ടതരത്തില്‍ ബോധവാനായി വളരെ പെട്ടെന്ന് ഒരു നടുക്കത്തോടെ മടങ്ങി എത്തി എന്റെ പ്രാതല്‍ പൂര്‍ത്തി ആക്കുകയും ചെയ്തു .. വിമാനം ഒന്നിളകി മറിഞ്ഞപ്പോള്‍ എന്റെ മുഖത്ത് ഞാന്‍ തിടുക്കത്തില്‍ വാരി തേച്ച അങ്കലാപ്പ് കണ്ടിട്ടാകും, ആകാശ വീധികളിലും,കേരള സര്‍ക്കാര്‍ തനതു സംവിധാനം,എന്ന്
ഞാന്‍ അത് വരെ വിശ്വസുചിരുന്ന ഗട്ടറുകള്‍, ഒരു കേന്ദ്ര ഭരണ പ്രദേശം പോലും അല്ലാത്ത ഈ ആകാശത്ത് വേണ്ടത് പോലെ ഉണ്ടെന്ന മഹത്തായ സത്യം എന്റെ സഹയാത്രികന്‍ എന്നോട് പറഞ്ഞത്. ജെനലരികില്‍ ഇരിക്കാന്‍ ഭാഗ്യം
സിദ്ധിച്ച ആ തലപ്പവുകാരനോട് സ്വാഭാവികമായും ഉണ്ടാകുന്ന അസൂയയും അമര്‍ഷവും കാരണം അത് വരെ ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല . മൂന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഖത്തര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെ നിന്നും മറ്റൊരു വിമാനം ഏകദേശം ഏഴു മണിക്കൂറിനു ശേഷം മാറി കയറുകയും അതില്‍ എട്ടു
മനിക്കൊരോളം യാത്ര ചെയ്യുകയും ചെയ്തിട്ടു വേണം എനിക്ക് പരിചയമുള്ള ഒരു മനുഷ്യ പുത്രന്റെ മുഖം ഇനി കാണാന്‍ എന്നാ ഭീകര ചിന്ത എന്റെ തല ചോറില്‍ നരിചീരുകളെ ഇളക്കി വിട്ടു . വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മനസ്സില്‍ ഞാന്‍ വിളിച്ച എല്ലാ ദൈവങ്ങളും,രക്ഷസ്സും , ചാത്തനും, മറുതയും, നാഗ്താന്മാരും, മുതപ്പന്മാരും ഒക്കെ ഒന്നൊഴിയാതെ നിര തെറ്റാതെ ,വിമാനം താഴ്ന്നപ്പോഴും എന്റെ മനസ്സില്‍ കൂടി കടന്നു പോയി എന്ന് ഞാന്‍ ഉറപ്പു വരുത്തി.
********************
പുറത്തിറങ്ങിയപ്പോള്‍ തന്നെ അസ്ഥികള്‍ക്കിടയില്‍ ആരോ ഐസ് കട്ട തിരുകി വെച്ചത് പോലെ ഉള്ള തണുപ്പനുഭവപ്പെട്ടു തുടങ്ങി .താപനില അഞ്ചു ഡിഗ്രിയില്‍ താഴെ ആണെന്ന അനുന്‍സ്മെന്ടു വക വെക്കാതെ ഉള്ളി തൊലിയുടെ കനമുള്ള ഒരു ഉടുപ്പ് മാത്രമായിരുന്നു സാഹസികനായ എന്റെ വേഷം. പല്ല് നിര്‍ത്താതെ കൂട്ടി ഇടിച്ച രുന്നതിനാലാനെന്നു വേണം അനുമാനിക്കാന്‍, ഞാന്‍ ഇന്ഗ്ലീഷില്‍ പറഞ്ഞതത്രയും കൌണ്ടറില്‍ ഇരുന്നു അറബി മാത്രം സംസാരിച്ചിരുന്ന ആ സ്ത്രീക്ക് മനസിലായി. അഞ്ചു മണിക്കൂര്‍ ഇവിടെ ഒരു ഹോട്ടലില്‍ തങ്ങണം ഹോട്ടലില്‍ പോകാനുള്ള ബസ്സിനായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ കാത്തിരുന്ന സമയമത്രയും ഒരു വാശി പോലെ തണുത്ത കാറ്റ് എന്റെ ശരീരം തുളച്ചു കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. മരുഭൂമിയില്‍ ചൂട് മാത്രമേ ഉള്ളു എന്നാ എന്റെ അന്ധ വിശ്വാസതിനു കിട്ടിയ കടുത്തതും അസഹ്യവും ആയ ഒരു തിരിച്ചടിയായിരുന്നു ആ തണുത്ത കാറ്റ് . ഹോട്ടലില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ വണ്ടിയുമായി വരേണ്ടിയിരുന്ന ജോലിക്കാരന്റെ നാല് തലമുരയിലുള്ളവരെ മനസ്സില്‍ സങ്കല്‍പ്പിച്ചു തലയറഞ്ഞു പ്രാകിയിട്ടുന്ടെന്നാണ് എന്റെ ഓര്മ . ഹോറെളിലേക്ക് പോകുന്ന വഴി അയാള്‍ വളരെ ഹൃദ്യമായി പെരുമാറിയതിനാല്‍ എന്റെ പ്രാക്ക് കൊണ്ട് അയാള്‍ക്ക് ആപത്തൊന്നും സംഭവിക്കരുതേ എന്ന് ഈശ്വര സമക്ഷം ഒരു അടിയന്തിര ഹര്‍ജി മനസ്സാ സമര്‍പ്പിക്കാനും ഞാന്‍ മറന്നില്ല.
മൂന്നു നക്ഷത്രങ്ങള്‍ പതിച്ച ഹോട്ടല്‍ ലോബിയില്‍ നിന്നും എന്റെ താക്കോല്‍ പിടിയില്‍ എഴുതിയ അക്കമുള്ള മുറി തേടി ഞാന്‍ ഗോവണി പടികള്‍ കയറി .
ചെറുതെങ്കിലും ഭംഗി ഉള്ളതായിരുന്നു മുറി. ആ സാഹചര്യത്തില്‍ ഞാന്‍ ഏറ്റവും അധികം ആഗ്രഹിച്ച വസ്തു ആ മുറിയില്‍ ഉണ്ടായിരുന്നത് കണ്ടു ഞാന്‍ അതിയായി സന്തോഷിച്ചു .നല്ല കട്ടിയുള്ള പതുപതുത്ത കംബളം . അതിനുള്ളില്‍ കടന്നപ്പോള്‍ ,ഈശ്വര സാക്ഷാത്കാരം തേടി അലഞ്ഞ സന്യാസി ശ്രേഷ്ടന്‍ പരമപദം പോകുമ്പോള്‍ അനുഭവിക്കുന്ന ആത്മസാത്ശാത്കാരത്തിന് സമാനമായ ഒരു വികാരം എനിക്ക് അനുഭവ വേദ്യമായി. ഒരു കംബലത്തിനു എന്റെ ജീവിതത്തില്‍ ഇത്രെയും സ്വാദീനം ചെലുത്താന്‍ കഴിഞ്ഞു എന്നാ വസ്തുത അപ്പോള്‍ എന്നെ അത്ഭുതപ്പെടുതിയാതെ ഇല്ല .
ഇനിയും മൂന്നു മൂന്നര മണിക്കൂര്‍ ഈ മുറിയില്‍ താങ്ങണം , ടി വി ഓണ്‍ ചെയ്തു, അറബി സംഗീതത്തിനു എന്നും തനതായ ഒരു വശ്യതയും ആകര്‍ഷണീയതയും ഉണ്ടെന്ന എന്റെ അഭിപ്രായത്തെ കൂടുതല്‍ ധൃടതരം ആക്കുന്ന തരാം ആയിരുന്നു ഞാന്‍ കേട്ട സംഗീതം. ദര്ബാക്കയില്‍ നിന്നും ഉതിരുന്ന താളം ഔദിന്റെ കമ്പികളില്‍ നിന്നും ഉതിരുന്ന ലേയം എല്ലാം എന്നെ ഏതോ മരുപ്പച്ചകളിലേക്ക് കൊണ്ട് പോയി ; ഈന്ധപ്പനയും ,ഒട്ടകവും, നൃത്തം ചെയ്യുന്ന സുന്ദരികളായ അറബി പെന്കൊടികളും, പുരുഷന്മാരും, ഹുക്ക വലിക്കുന്ന വൃദ്ധനായ അറബിയും , കൂടാരങ്ങളും എല്ലാം എല്ലാം ആ മയക്കത്തില്‍ ഞാന്‍ കേട്ട സംഗീതത്തിന്റെ പ്രതീകാത്മക ചിഹ്ന്നങ്ങളായി മാറി.
ithu apoornnamaanu diariyil ezhuthi vechittundu pakarthiyezhuthaan madi !!!
ReplyDelete