Friday, November 4, 2011

കണ്ണാടി നല്‍കിയ പാഠം!!

തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക്‌ ജനാല പഴുതിലൂടെ നോക്കുന്നവരാണ്‌ എനിക്ക് ചുറ്റും
സ്വത്വം നഷ്ട്ടമായവന്‍- കണ്ണാടിപ്പാളിയില്‍ സ്വയം തിരിച്ചറിയപ്പെടാതെ പോകുന്ന അന്ധനെ പോലെ എനിക്ക് മുന്‍പില്‍ നിന്ന് എന്നെ പോലെ കരയുന്നു
തീക്ഷ്ണമായ ജൈവപരതയെ ശാസ്ത്രത്തിന്റെ പ്ലാസ്റ്റിക്‌ ട്യൂബുകളില്‍ രാസപ്രേക്രിയക്ക്‌ വിധേയമാക്കുന്ന ശാസ്ത്രജ്ഞനെ പോലെ മാറിയിരിക്കുന്നു എന്നിലെ കവി
ചിരിക്കാന്‍ മറന്ന പൂക്കളില്‍ വിഷം നുകര്‍ന്ന് മരണത്തിലേക്ക് പറക്കുന്ന വണ്ടുകളുടെ ചിറകടി ഒച്ച എനിക്ക് കേള്‍ക്കാം.
അതീന്ത്രിയ വിലാപങ്ങളുടെ പ്രഹെളികയില്‍ എന്റെ ശബ്ദം തിരഞ്ഞു ഒരു ഭ്രാന്തനെ പോലെ ഞാന്‍ നടന്നു
തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക്‌ ഞാനും ജെനാലപ്പഴുതിലൂടെ തന്നെ നോക്കി
ഇരുട്ട് പശ തേച്ച കറുത്ത ശൂന്യതയില്‍ ഞാന്‍ എന്നെ തന്നെ കണ്ടെന്നു സ്വയം വിലയിരുത്തി മടങ്ങി....

Friday, April 15, 2011

പ്രവാസം (2007 jan മൂന്നു - സൌത്ത് ആഫ്രികയിലെക്കുള്ള എന്റെ ആദ്യ യാത്രയുടെ വിവരണം )

വേര്പിരിയലുകളുടെ ഹൃസ്വ സമയ മെലോ ദ്രമാകള്‍ക്ക് ശേഷം ഇരമ്പി നീങ്ങിയ കാറില്‍ ഞാനും പ്രതീക്ഷയുടെ വിഴുപ്പു ഭാണ്ടവും ഇടം കണ്ടെത്തിയിരുന്നു .വലിയ യാത്രയാണ് ആദ്യാമായി,അതും ഗഗനചാരിയായി വേണം പോകാന്‍ .എയര്‍പോര്‍ട്ടില്‍ എത്തുന്നത്‌ വരെ കാറിലെ മടുപ്പിക്കുന്ന നിശബ്ദതയും ഡ്രൈവെര്‍ സുഹൃത്തിന്റെ പാന്‍ പരാഗിന്റെ ഗന്ധവും എനിക്ക് കൂട്ടുണ്ടായിരുന്നു. ജീവിതത്തിലെ ആദ്യ പെട്ടി തൂക്കലും ,എമ്മിഗ്രഷിഒനും കടന്നു ഒടുവില്‍ ഞാന്‍ വിമാനത്തിലേക്ക് ആനയിക്കപ്പെട്ടു . വന്‍ തുക മുടക്കിയുള്ള നീറുന്ന സുഖശീതളിമ എന്‍ട് കൊണ്ടോ വൈരുദ്യാത്മക ഭൌതിക വാദത്തെ കുറിച്ച് ചിന്തിക്കാനാനെന്നെ പ്രേരിപ്പിച്ചത്. മേല്‍ പറഞ്ഞ സാദനം എന്താണെന്ന് അത്ര വലിയ വിവരമോന്നുമില്ലാഞ്ഞത് കൊണ്ടാകണം എനിക്കാതെ പറ്റി ഒത്തിരി ചിന്തിക്കാനും ഉണ്ടായിരുന്നു . പുറത്തു യന്ത്ര ചിറകുകളുടെ വളരെ പതിഞ്ഞ മൂളക്കം ,ചുവന്ന കൊട്ടും ഭംഗിയുള്ള തലപ്പാവുമായി ഇരിപ്പിടത്തിനു വലതു ഭാഗത്തായി ഒഴുകി നീങ്ങുന്ന സൌന്ദര്യം.വൈദ്യുത ദീപ പ്രഭയില്‍ ഒഴുകി നീങ്ങും പോലെ എയര്‍ ഹോസ്ടസ്സുമാരുടെ അന്ന നട ഈ നവയാത്രികന്റെ സന്ഖര്‍ഷ ഭരിതമായ മനസ്സില്‍ നിസ്സാരമല്ലാത്ത തോതില്‍ ആശ്വാസം നിറച്ചു എന്ന് പറയാതെ തരമില്ല. ആവശ്യമുണ്ടായിരുന്നില്ലെങ്കില്‍ കൂടി ആ അധരപുടങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച ആംഗലേയ പദ സമുച്ചയങ്ങളുടെ പുത്തന്‍ വടിവില്‍ സംപ്രീതനായി , ഞാന്‍ അവര്‍ വിനയാന്വിതരായി നീട്ടിയ ശീതള പാനിയങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുകയുണ്ടായി. ഭക്ഷണവും വെള്ളവം കത്തിയും ,മുള്ളും, എല്ലാം ഞൊടിയിടയില്‍ തയ്യാറായിരിക്കുന്നു . യാത്രികന്‍ വായും വയറും മാത്രം സ്വെന്ധ്മായി കരുതിയാല്‍ മതി എന്നാ അവസ്ഥ ! നമ്മുടെ നാടിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്കും ഇത്തരം ഒരു സൌകെര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിക്കുകയും , അനിതര സാധാരണമായ എന്റെ മണ്ടതരത്തില്‍ ബോധവാനായി വളരെ പെട്ടെന്ന് ഒരു നടുക്കത്തോടെ മടങ്ങി എത്തി എന്റെ പ്രാതല്‍ പൂര്‍ത്തി ആക്കുകയും ചെയ്തു .. വിമാനം ഒന്നിളകി മറിഞ്ഞപ്പോള്‍ എന്റെ മുഖത്ത് ഞാന്‍ തിടുക്കത്തില്‍ വാരി തേച്ച അങ്കലാപ്പ് കണ്ടിട്ടാകും, ആകാശ വീധികളിലും,കേരള സര്‍ക്കാര്‍ തനതു സംവിധാനം,എന്ന് ഞാന്‍ അത് വരെ വിശ്വസുചിരുന്ന ഗട്ടറുകള്‍, ഒരു കേന്ദ്ര ഭരണ പ്രദേശം പോലും അല്ലാത്ത ഈ ആകാശത്ത് വേണ്ടത് പോലെ ഉണ്ടെന്ന മഹത്തായ സത്യം എന്റെ സഹയാത്രികന്‍ എന്നോട് പറഞ്ഞത്. ജെനലരികില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആ തലപ്പവുകാരനോട് സ്വാഭാവികമായും ഉണ്ടാകുന്ന അസൂയയും അമര്‍ഷവും കാരണം അത് വരെ ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല . മൂന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഖത്തര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെ നിന്നും മറ്റൊരു വിമാനം ഏകദേശം ഏഴു മണിക്കൂറിനു ശേഷം മാറി കയറുകയും അതില്‍ എട്ടു മനിക്കൊരോളം യാത്ര ചെയ്യുകയും ചെയ്തിട്ടു വേണം എനിക്ക് പരിചയമുള്ള ഒരു മനുഷ്യ പുത്രന്റെ മുഖം ഇനി കാണാന്‍ എന്നാ ഭീകര ചിന്ത എന്റെ തല ചോറില്‍ നരിചീരുകളെ ഇളക്കി വിട്ടു . വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മനസ്സില്‍ ഞാന്‍ വിളിച്ച എല്ലാ ദൈവങ്ങളും,രക്ഷസ്സും , ചാത്തനും, മറുതയും, നാഗ്താന്മാരും, മുതപ്പന്മാരും ഒക്കെ ഒന്നൊഴിയാതെ നിര തെറ്റാതെ ,വിമാനം താഴ്ന്നപ്പോഴും എന്റെ മനസ്സില്‍ കൂടി കടന്നു പോയി എന്ന് ഞാന്‍ ഉറപ്പു വരുത്തി.
********************
പുറത്തിറങ്ങിയപ്പോള്‍ തന്നെ അസ്ഥികള്‍ക്കിടയില്‍ ആരോ ഐസ് കട്ട തിരുകി വെച്ചത് പോലെ ഉള്ള തണുപ്പനുഭവപ്പെട്ടു തുടങ്ങി .താപനില അഞ്ചു ഡിഗ്രിയില്‍ താഴെ ആണെന്ന അനുന്‍സ്മെന്ടു വക വെക്കാതെ ഉള്ളി തൊലിയുടെ കനമുള്ള ഒരു ഉടുപ്പ് മാത്രമായിരുന്നു സാഹസികനായ എന്റെ വേഷം. പല്ല് നിര്‍ത്താതെ കൂട്ടി ഇടിച്ച രുന്നതിനാലാനെന്നു വേണം അനുമാനിക്കാന്‍, ഞാന്‍ ഇന്ഗ്ലീഷില്‍ പറഞ്ഞതത്രയും കൌണ്ടറില്‍ ഇരുന്നു അറബി മാത്രം സംസാരിച്ചിരുന്ന ആ സ്ത്രീക്ക് മനസിലായി. അഞ്ചു മണിക്കൂര്‍ ഇവിടെ ഒരു ഹോട്ടലില്‍ തങ്ങണം ഹോട്ടലില്‍ പോകാനുള്ള ബസ്സിനായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ കാത്തിരുന്ന സമയമത്രയും ഒരു വാശി പോലെ തണുത്ത കാറ്റ് എന്റെ ശരീരം തുളച്ചു കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. മരുഭൂമിയില്‍ ചൂട് മാത്രമേ ഉള്ളു എന്നാ എന്റെ അന്ധ വിശ്വാസതിനു കിട്ടിയ കടുത്തതും അസഹ്യവും ആയ ഒരു തിരിച്ചടിയായിരുന്നു ആ തണുത്ത കാറ്റ് . ഹോട്ടലില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ വണ്ടിയുമായി വരേണ്ടിയിരുന്ന ജോലിക്കാരന്റെ നാല് തലമുരയിലുള്ളവരെ മനസ്സില്‍ സങ്കല്‍പ്പിച്ചു തലയറഞ്ഞു പ്രാകിയിട്ടുന്ടെന്നാണ് എന്റെ ഓര്മ . ഹോറെളിലേക്ക് പോകുന്ന വഴി അയാള്‍ വളരെ ഹൃദ്യമായി പെരുമാറിയതിനാല്‍ എന്റെ പ്രാക്ക് കൊണ്ട് അയാള്‍ക്ക്‌ ആപത്തൊന്നും സംഭവിക്കരുതേ എന്ന് ഈശ്വര സമക്ഷം ഒരു അടിയന്തിര ഹര്‍ജി മനസ്സാ സമര്‍പ്പിക്കാനും ഞാന്‍ മറന്നില്ല.
മൂന്നു നക്ഷത്രങ്ങള്‍ പതിച്ച ഹോട്ടല്‍ ലോബിയില്‍ നിന്നും എന്റെ താക്കോല്‍ പിടിയില്‍ എഴുതിയ അക്കമുള്ള മുറി തേടി ഞാന്‍ ഗോവണി പടികള്‍ കയറി .

ചെറുതെങ്കിലും ഭംഗി ഉള്ളതായിരുന്നു മുറി. ആ സാഹചര്യത്തില്‍ ഞാന്‍ ഏറ്റവും അധികം ആഗ്രഹിച്ച വസ്തു ആ മുറിയില്‍ ഉണ്ടായിരുന്നത് കണ്ടു ഞാന്‍ അതിയായി സന്തോഷിച്ചു .നല്ല കട്ടിയുള്ള പതുപതുത്ത കംബളം . അതിനുള്ളില്‍ കടന്നപ്പോള്‍ ,ഈശ്വര സാക്ഷാത്കാരം തേടി അലഞ്ഞ സന്യാസി ശ്രേഷ്ടന്‍ പരമപദം പോകുമ്പോള്‍ അനുഭവിക്കുന്ന ആത്മസാത്ശാത്കാരത്തിന് സമാനമായ ഒരു വികാരം എനിക്ക് അനുഭവ വേദ്യമായി. ഒരു കംബലത്തിനു എന്റെ ജീവിതത്തില്‍ ഇത്രെയും സ്വാദീനം ചെലുത്താന്‍ കഴിഞ്ഞു എന്നാ വസ്തുത അപ്പോള്‍ എന്നെ അത്ഭുതപ്പെടുതിയാതെ ഇല്ല .

ഇനിയും മൂന്നു മൂന്നര മണിക്കൂര്‍ ഈ മുറിയില്‍ താങ്ങണം , ടി വി ഓണ്‍ ചെയ്തു, അറബി സംഗീതത്തിനു എന്നും തനതായ ഒരു വശ്യതയും ആകര്‍ഷണീയതയും ഉണ്ടെന്ന എന്റെ അഭിപ്രായത്തെ കൂടുതല്‍ ധൃടതരം ആക്കുന്ന തരാം ആയിരുന്നു ഞാന്‍ കേട്ട സംഗീതം. ദര്ബാക്കയില്‍ നിന്നും ഉതിരുന്ന താളം ഔദിന്റെ കമ്പികളില്‍ നിന്നും ഉതിരുന്ന ലേയം എല്ലാം എന്നെ ഏതോ മരുപ്പച്ചകളിലേക്ക് കൊണ്ട് പോയി ; ഈന്ധപ്പനയും ,ഒട്ടകവും, നൃത്തം ചെയ്യുന്ന സുന്ദരികളായ അറബി പെന്കൊടികളും, പുരുഷന്മാരും, ഹുക്ക വലിക്കുന്ന വൃദ്ധനായ അറബിയും , കൂടാരങ്ങളും എല്ലാം എല്ലാം ആ മയക്കത്തില്‍ ഞാന്‍ കേട്ട സംഗീതത്തിന്റെ പ്രതീകാത്മക ചിഹ്ന്നങ്ങളായി മാറി.



Thursday, April 14, 2011

നിയോഗം

പാണ്ടുവിനെ പോലെ അയാള്‍ ജീവിച്ചു .അഭിമന്യുവിന്റെ യുദ്ധം പോലെ അവന്‍ സ്നേഹിച്ചു. മര്‍പ്പച്ചകല്‍ക്കപ്പുരം അവന്‍ വീണ്ടും തുരുത് കണ്ടു, കാലങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ പുതിയ അതിര്‍ത്തികള്‍ ആയിക്കൊണ്ടേ ഇരുന്നു .പേരറിയ പൂക്കള്‍ വീണ മല നിരകളെ നോക്കി അവന്‍ പാടി, പാട്ട് മഴ കൊണ്ട് വന്നു, മഴ അവന്റെ കണ്ണില്‍ കുതിര്‍ന്നു ഉപ്പായി. അഭിമന്യു മൂടനായിരുന്നു എന്ന് അവനുരപ്പായിരുന്നു .വാക്ക് പൊട്ടിയ കണ്ണാടി പാളിയില്‍ അവന്‍ അഭ്മാന്യുവിനെ കണ്ടിട്ടുണ്ട്. പാണ്ടു നിരാശനായിരുന്നിരിക്കണം. ഒരിക്കലും ചലിക്കാത്ത തന്റെ ചുമര്‍ ക്ലോക് ഇന്നലെ അയാള്‍ നന്നാക്കാന്‍ സ്രെമിച്ചിരുന്നു. ക്രിസ്തു അപ്പമാകുന്നതും ,അപ്പം പതിനൊന്നു പേര്‍ വീതിച്ചു തിന്നുന്നതും അവന്‍ സ്വപ്നം കണ്ടത് ആ നിലച്ച ക്ലോക്കിന്റെ സമയ യാന്തൃകതകള്‍ക്കിടയില്‍ എവിടെയോ വെച്ചായിരുന്നു ! പ്രപഞ്ചത്തിന്റെ സര്‍വ ഗോളങ്ങള്‍ക്കും അവന്‍ പേര് നല്‍കി.നിലാവിന് നേരെ അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മഴവില്ലിനോട്‌ അവനു അസഹ്യമായ വിരക്തി തോന്നി. അവന്‍ പാണ്ടുവിനെ പോലെ ജീവിച്ചു !! അഭിമന്യുവിനെ പോലെ യുദ്ധം ചെയ്തു!! അവന്‍ സഞ്ചരിച്ച വഴികള്‍ ഒന്നും അവനെ തിരികെ കൊണ്ട് വന്നില്ല . വഴിയിലുപെക്ഷിക്കപ്പെട്ടവന്റെ മരണം അവന്‍ തുടര്‍ച്ചയായി ഏറ്റു വാങ്ങി . പാണ്ടു ജോസെഫിനു മുന്‍പില്‍ നിന്നും കരയുന്നത് അയാള്‍ കണ്ടിട്ടുണ്ട് പേരുകള്‍ നഷ്ടമായവര്‍ സ്വയം കണ്ടെതപെടുന്നത് ഈ വൃക്ഷ് കൊമ്പിലെ കയരിലാനെന്നു അവനറിഞ്ഞു . പകുതി തുറന്ന ജാലകത്തിലൂടെ അറപ്പോടെ ലോകം അവനെ നോക്കി . വിദുരര്‍ ചിരിക്കുന്നുണ്ട് ഇപ്പോഴും യുധതിനപ്പുരം കാണുന്നവന്റെ വെരി പിടിച്ച ചിരി പറയപ്പെടാതെ പോയ രഹസ്യങ്ങളുടെ പൊട്ടാ കണ്ണുകള്‍ക്ക്‌ ചുറ്റും ആ ചിരി കാട്ടുതീപടര്‍ത്തി . അഭിമന്യുവിന്റെ ചിതയില്‍ അവന്‍ വിരല്‍ തൊട്ടു കനാല് തീണ്ടാതെ കിടന്ന ഒരു അസ്ഥി കഷ്ണം അവന്‍ അടര്‍ത്തി എടുത്തു. അകലെ പണ്ട്രണ്ടു വെള്ളി കാശിനു സ്വയം നഷ്ടമായ ഒരുവന്റെ നിലവിളി അയാള്‍ കേട്ട് . കണ്ണുകള്‍ ഇറുക്കിയടച്ചു അവന്‍ അഭിമന്യുവിന്റെ മരണം കണ്ടു. കുന്തിയും മറിയവും മരിച്ചില്ല... പാണ്ടു ആത്മഹത്യ ചെയ്തു ജോസെഫ് സന്യാസിയായി.... കുന്നുകളിലെ കാക്കാക്കള്‍ മറ്റൊന്നിലേക്കു കൂട്ടമായി ചിലച്ചു പറന്നു ഉരുളന്‍ കല്ലുകള്‍ കൊടും കാറ്റിനൊപ്പം അയാളെ തേടി എത്തി ചക്രവാളം ചുമന്നു പഴുത്തു... പിന്നെ കറുത്ത്.. കൂട്ടത്തില്‍ വലിയ ഒരു കല്ലും ഉരുട്ടി വീണ്ടും അവന്‍ കുന്നു കയറി......!!.

നോസ്ടാല്ജിയാ

നീ-- ദൂരാകാഴ്ച്ചയിലെ എന്റെ
നഷ്ട പ്രണയത്തിന്റെ ദാവണി പട്ടു
ആത്മാവില്‍ നിന്നും അടര്‍ത്തി മാറ്റിയ
രക്ത മണമുള്ള ഹൃദയം
നേടിയത് നേരിന്റെ അസ്ത്രമുന
മൂഡ സ്വര്‍ഗത്തില്‍ മുടിഞ്ഞ സ്വത്വം

ഞാന്‍-- ആദിയില്‍ എന്നാ പോല്‍ നഗ്നന്‍
വിഷക്കാനി തിന്നവന്റെ ഉയിര്‍പ്പില്‍
സ്വപ്‌നങ്ങള്‍ വറ്റിച്ചു
 മുഴുത്ത യാന്ത്രികത ഇലേക്ക് കണ്ണുകള്‍ പകച്ചു
അറിയാതെ പോയ വാക്കുകള്‍ക്കു മേല്‍
മഷി നിറച്ചു കവിത ചികെഞ്ഞു!!


നമ്മള്‍-- തുലയടഞ്ഞ ബാസുരിയില്‍
മറന്ന മൌന രാഗം
ഇലയനക്കം നഷ്ടമായ
 കാറ്റിന്റെ മരവിപ്പ്
സ്പടിക പാളിയില്‍
തിരിച്ചറിയപ്പെടാതെ പോയ
 രണ്ടു പൊയ്മുഖങ്ങള്‍
ഖടികാര തറയില്‍
നിശ്ചലമാക്കപ്പെട്ട
രണ്ടു  സമയ സൂചികള്‍ !!

രാശി

നിന്റെ വ്യെധകള്‍ക്ക് മേലെ
 ഒരു ശംഖു വെച്ചു..
നിന്റെ സ്വ്പ്നങ്ങളിലെക്കുരുളുന്ന
 മറ്റൊന്ന് കൂടി ...
വിറയ്ക്കുന്ന വിരലുകള്‍ക്കിടയില്‍
കടല്‍ കക്കകള്‍ പിടയുന്നു

 രാശി പലകയിലെ ദ്രെവിച്ച
കുറെ വരകള്‍...
നിന്റെ കൈരെഖകള്‍ക്ക് സമാനമായവ.

തിരിയുകെയാണ് എല്ലാം !!!
 ശുക്രന്‍ !രാഹു !കേതു! ബുധന്‍ !
ഭൂതം ! ഭാവി ! വര്‍ത്തമാനം !

കടല്‍ കക്കകളില്‍ ചിലതുവഴി തെറ്റി
ചില കാലങ്ങളില്‍ കിതപ്പാറ്റ്ഉന്നു
 ഒടുവില്‍ രംഗം ഒഴിഞ്ഞ
കഥാപാത്രങ്ങളെ പോലെ
ഏതോ പഴം തുണി കെട്ടില്‍ അപ്രത്യക്ഷമാകുന്നു
 .... നീ അറിയാന്‍ സ്രെമിച്ച
നിന്റെ ദുരൂഹതകളെ പോലെ !!!

വേനല്‍ പൂവ്

തുലാപെയ്തു തോര്‍ന്നപ്പോള്‍
എന്റെ ഹൃദയത്തില്‍
ഞാനൊരു പനിനീര്‍ തൈ നട്ടു...

ശിശിരത്തില്‍ ഞാനതില്‍
 പ്രണയത്തിന്റെ ഒരു മൊട്ടു കണ്ടു....

വസന്തത്തിന്റെ ചുമ്പനം ഏറ്റു
അത് പൂത്തു തളിര്‍ത്തു.....

പിന്നെ വന്ന വേനലില്‍
ആരോ അതിറുതെന്റെ
കല്ലറയ്ക്ക് മുകളില്‍  വച്ചു..!!

മഴക്കാലത്തെ പ്രണയം

മഴക്കാലത്തെ പ്രണയം
മിന്നലില്‍ പിറന്ന
കുമിളകള്‍ പോലെ

കമിതാക്കളുടെ
വിരല്‍ തുമ്പില്‍
 മഴ തിളയ്ക്കുന്നു

ചുണ്ടിലും വിശപ്പിലും
 വിയര്‍പ്പായി പടരുന്നു

 സ്വപ്നങ്ങളില്‍ നനുത്ത
 മഴ വില്ല് തെളിക്കുന്നു

സല്ലാപങ്ങള്‍ക്ക് മേല്‍
വര്‍ണ്ണ കുടകളായി വിരിയുന്നു

 പൊട്ടിച്ചിരികളില്‍ കനക്കുന്നു
 കുസൃതികളില്‍ സാന്ദ്രമാകുന്നു

ഓര്‍മകളില്‍ മൌനമായി
 കുതിരുന്നു

പിന്നെ എപ്പോഴോ .....
അവര്‍ വഴി പിരിഞ്ഞ
വിജനതയില്‍ വീണു
ചെളി വെള്ളമായി
തളം കെട്ടുന്നു.....!

Tuesday, April 12, 2011

സ്റ്റഡി ടൂര്‍ !!!

ചരിത്ര വ്യെധകളുടെ വരണ്ട രേക്ത കുഴലിലൂടെ ഇനി യാത്ര പോകാം ശിഥിലമാക്കപെട്ട, വിള്ളലുകള്‍ വീണ നരച്ച കുറെ അര്‍ദ്ധ സത്യങ്ങളിലേക്ക്‌ .. അതിന്റെ പരിഹാസ്യമായ അരണ്ട ന്ജോറിവുകളിലൂടെ നമുക്ക് യാത്ര തുടരാം സര്‍വം മുടിഞ്ഞു ചത്ത ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ ശിബിരത്തില്‍ വിരല്‍ തോടുവിക്കാം അവരുടെ നരച്ച നിശ്വാസങ്ങള്‍ സ്രെവിക്കാം ഇവര്‍ നേടിയതെന്‍തെന്നു ഉറക്കെ ചോദിക്കാം അധികാരത്തിന്റെ കറുത്ത വരകളാല്‍ ഇവര്‍ തീര്‍ത്ത വിസ്തൃത ഭൂപടങ്ങള്‍ തിരയാം .. ശകുനിയും -ഹിട്ലെരും മിത്തും - മരണവും പിന്നെ കുടുസ്സു മുറിയില്‍ വിഷ പുക തിന്നു ചത്തവരുടെ മിഴിച്ച കണ്ണുകള്‍ കാണാം അവരുടെ അതീന്ദ്രിയ വിലാപം കേള്‍ക്കാം ഇനി തിരികെ നടക്കാം നാം സ്വയം നഷ്ടപെടുത്തിയ ഒരു വെള്ളരിപ്രാവിനെ തേടി ഏറ്റവും ഒടുവില്‍ വിരിഞ്ഞ ഒരു പനിനീര്‍ പൂവ് തേടി ....

ഗസല്‍

മനസിന്റെ സൂന്യതയിലേക്ക് ഇന്നലെയും ഒരു ഗസല്‍ മഴ പെയ്തു .


പോയ കാലത്തിനു മീതെ വിടര്‍ന്ന മഴവില്ല് പോലെ .


ഗസല്‍ - എകാന്ത്തയുടെ മൌനമോ നീ ?


നിശബ്ദതയുടെ പുഞ്ചിരിയോ ?


നീ തന്നെ ആണെന്റെ സ്വരം ,ഈണം, ശ്രുതി ....


അതെനിക്ക് പാടാം നാവില്ലാതെ


അതെനിക്ക് കേള്‍ക്കാം കാതുകളില്ലാതെ തന്നെ



ഗസല്‍ - നീ നനുത്ത നിലാവിന്റെ ഒരു തൂവല്‍


ആത്മാവില്‍ എവിടെയോ ആര്‍ദ്രമായി ,


പ്രണയത്തിന്റെ നേര്‍ത്ത കുരുകള്‍ പോലെ


പ്രതീക്ഷയുടെ വിറയാര്‍ന്ന ചുണ്ടാനക്കങ്ങള്‍ പോലെ


ഗസല്‍ - നീ വിരഹമോ !!!


അല്ല


വിരഹം ഗസല്‍ അല്ല !!


ഇന്നലെകളുടെ പ്രണയത്തിനു മീതെ പുതച്ച കറുത്ത കംബലമല്ല


നഷ്ട സ്വപ്നങ്ങള്‍ക്ക് മീതെ വീശിയ മഴ കാറ്റ്ഉമല്ല




ഗസല്‍ - നീ മിഴി കോണില്‍ ഞാന്‍ അറിയാതെ പടര്‍ത്തിയ


ഇത്തിരി കണ്ണീര്‍ നനവ്‌ മാത്രം


Saturday, April 9, 2011

നിഴല്‍ വഴി

വരിക നിഴലേ..... നിശബ്ദ സൌഹര്ധമേ ഇനി നടക്കാം നമുക്കല്പ നേരം പകലറുതിയില്‍ നേര്‍ത് വിണ്ട മണ്‍ പാതയില്‍ അല്‍പ ദൂരം വഴി കാഴ്ചകള്‍ കണ്ടു നാം വരിക നിഴലേ........ എന്റെ നഷ്ട സ്വപ്‌നങ്ങള്‍ തന്‍ ശ്രാദ്ധം ഉണ്ണാം ബലി കാക്കയാവാം വ്യഥിത ലോകത്തിന്റെ നാള്‍ വഴി പുസ്തക താളില്‍ വരചോരെന്‍ പേര് ചികയാം ഇരുള് പൂക്കും ചക്രവാല പുതപ്പിന്റെ അതിര് തേടാം അവിടെ നമ്മെ തിരക്കാം അവിടെ എന്നോ പണ്ട് പണ്ടേ വിരിഞ്ഞൊര വിരഹ പുഷ്പതിന്‍ കണ്ണീര്‍ തുടക്കാം വരിക നിഴലേ വസന്തതിലേക്ക് തെളിയനോരുങ്ങും നിലാവിലേക്ക് കഴിയില്ലയോ നിനക്ക് നിന്‍ അമൂര്തമാം പാതങ്ങല്‍ക്കാവതില്ലേ നടക്കാന്‍ എന്കില്ല്‍......... ഞാന്‍ നടക്കാം പിന്നെ ആകെ തളര്‍ന്ന നിന്നെ എടുക്കാം എന്റെ തോളില്‍ ഏഏടാഅമ് ഇനി ദൂരമേറെ ഇല്ലങ്ങോട്ടു കാലംവിളിക്കും കടലിലേക്ക്‌ പോകാം നമുക്കും ആ തിരയിലേക്ക് കാമം മറക്കും പോരുളിലേക്ക് വരിക നിഴലേ !!! നമ്മെ നമ്മള്‍ അല്ലാതാക്കി മാറ്റുന മൂക വിസ്മ്രിതിയിലേക്ക് . അശ്വമേധം നിലക്കും മൃതിയിലേക്കു .....

നിഷേധി

അവര്‍ പറഞ്ഞു - നീ മുന്‍പോട്ടു പോവുക ഞാന്‍ അത് കേട്ട് ചരിത്രത്തിലേക്ക് നടന്നു അവര്‍ പറഞ്ഞു നീതിരിഞ്ഞു നോക്കരുത് ഞാന്‍ എന്റെ കണ്ണുകളെ പുറകിലാക്കി നടന്നു അവര്‍ സ്വപ്നങ്ങളെ അവിശ്വസിക്കാന്‍ പറഞ്ഞു ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ അവരെ തന്നെ കണ്ടു അവര്‍ വാതിചതതറയും സത്യത്തിനു വേണ്ടി ആയിരുന്നു അങ്ങനെ ഞാന്‍ കള്ളം എന്തെന്നരിഞ്ഞു അവര്‍ കാട്ടിയ വഴികളെ എല്ലാം ഞാന്‍ തിരസ്ക്കരിച്ചു ഒടുവില്‍ ഞാന്‍ അവരില്‍ തന്നെ എത്തി ചേര്‍ന്ന് !

സത്യവും മിഥ്യയും

ഞാന്‍ നിഴല്‍ ! വിവാഹിതനാണ് എന്റെ വധു കറുത്തതെങ്കിലും മോഞ്ഞുള്ള നിഴല്‍ പെണ്ണ്!! ഞങ്ങള്‍ക്ക് രണ്ടു മക്കള്‍ ഒന്നാമന്‍ ആണ്‍ നിഴലും ഇളയവള്‍ പെന്‍ നിഴലും സഅന്തുഷ്ടം ആയിരുന്നു ഞങ്ങളുടെ ജീവിതം ..... പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ! അത് സൂര്യന്റെ മരണമായിരുന്നു !!!

Friday, April 8, 2011

പൌര ധര്‍മം

ജീനിയുസുകളുടെ നാട്ടില്‍ ഞാന്‍ കലാപം അഴിച്ചു വിട്ടു അവരുടെ കഥകള്‍ക്ക് നേരെ ഞാന്‍ നിര്‍ത്താതെ കൂകി എന്റെ പുഴുത്ത തെറികള്‍ക്ക്‌ നേര അവര്‍ കവിത ചുരുട്ടി എറിഞ്ഞു അതിലൊന്ന് തിരഞ്ഞെടുത്തു ചൊല്ലി ഞാന്‍ അവരെ കൊന്നു ... അനുബന്ധം : എന്റെ മരണം ഒരു വാര്‍തആയതേ ഇല്ല !!!!