മഴക്കാലത്തെ പ്രണയം
മിന്നലില്‍ പിറന്ന
കുമിളകള്‍ പോലെ
കമിതാക്കളുടെ
വിരല്‍ തുമ്പില്‍
മഴ തിളയ്ക്കുന്നു
ചുണ്ടിലും വിശപ്പിലും
വിയര്‍പ്പായി പടരുന്നു
സ്വപ്നങ്ങളില്‍ നനുത്ത
മഴ വില്ല് തെളിക്കുന്നു
സല്ലാപങ്ങള്‍ക്ക് മേല്‍
വര്‍ണ്ണ കുടകളായി വിരിയുന്നു
പൊട്ടിച്ചിരികളില്‍ കനക്കുന്നു
കുസൃതികളില്‍ സാന്ദ്രമാകുന്നു
ഓര്‍മകളില്‍ മൌനമായി
കുതിരുന്നു
പിന്നെ എപ്പോഴോ .....
അവര്‍ വഴി പിരിഞ്ഞ
വിജനതയില്‍ വീണു
ചെളി വെള്ളമായി
തളം കെട്ടുന്നു.....!
മിന്നലില്‍ പിറന്ന
കുമിളകള്‍ പോലെ
കമിതാക്കളുടെ
വിരല്‍ തുമ്പില്‍
മഴ തിളയ്ക്കുന്നു
ചുണ്ടിലും വിശപ്പിലും
വിയര്‍പ്പായി പടരുന്നു
സ്വപ്നങ്ങളില്‍ നനുത്ത
മഴ വില്ല് തെളിക്കുന്നു
സല്ലാപങ്ങള്‍ക്ക് മേല്‍
വര്‍ണ്ണ കുടകളായി വിരിയുന്നു
പൊട്ടിച്ചിരികളില്‍ കനക്കുന്നു
കുസൃതികളില്‍ സാന്ദ്രമാകുന്നു
ഓര്‍മകളില്‍ മൌനമായി
കുതിരുന്നു
പിന്നെ എപ്പോഴോ .....
അവര്‍ വഴി പിരിഞ്ഞ
വിജനതയില്‍ വീണു
ചെളി വെള്ളമായി
തളം കെട്ടുന്നു.....!
No comments:
Post a Comment