തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക് ജനാല പഴുതിലൂടെ നോക്കുന്നവരാണ് എനിക്ക് ചുറ്റും
സ്വത്വം നഷ്ട്ടമായവന്‍- കണ്ണാടിപ്പാളിയില്‍ സ്വയം തിരിച്ചറിയപ്പെടാതെ പോകുന്ന അന്ധനെ പോലെ എനിക്ക് മുന്‍പില്‍ നിന്ന് എന്നെ പോലെ കരയുന്നു
തീക്ഷ്ണമായ ജൈവപരതയെ ശാസ്ത്രത്തിന്റെ പ്ലാസ്റ്റിക് ട്യൂബുകളില്‍ രാസപ്രേക്രിയക്ക് വിധേയമാക്കുന്ന ശാസ്ത്രജ്ഞനെ പോലെ മാറിയിരിക്കുന്നു എന്നിലെ കവി
ചിരിക്കാന്‍ മറന്ന പൂക്കളില്‍ വിഷം നുകര്‍ന്ന് മരണത്തിലേക്ക് പറക്കുന്ന വണ്ടുകളുടെ ചിറകടി ഒച്ച എനിക്ക് കേള്‍ക്കാം.
അതീന്ത്രിയ വിലാപങ്ങളുടെ പ്രഹെളികയില്‍ എന്റെ ശബ്ദം തിരഞ്ഞു ഒരു ഭ്രാന്തനെ പോലെ ഞാന്‍ നടന്നു
തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക് ഞാനും ജെനാലപ്പഴുതിലൂടെ തന്നെ നോക്കി
ഇരുട്ട് പശ തേച്ച കറുത്ത ശൂന്യതയില്‍ ഞാന്‍ എന്നെ തന്നെ കണ്ടെന്നു സ്വയം വിലയിരുത്തി മടങ്ങി....