An obscure image of any thing leads to a forceful exploration. if life is that obscure image before us ,then literature apparently becomes that forceful exploration .This blog by far is an alleged conspirasy between one's relative consciousness in confrontation with an yet-to-be defined selfhood which may hopefully lead to an yet to be designed existential destiny...
Tuesday, September 4, 2012
Sunday, September 2, 2012
വരകള്കിടയിലെ വരികള്‍ !!
വരച്ച വരകള്ക്ക് കീഴെ ഒരു
തല .
അതില് അല്പ്പം തലച്ചോര് .
വാരി തിന്നാന് കൈ .
അതിലും വരകള്‍ .
തിന്നേണ്ടവനും
തിന്നാന്
വിധി ഇല്ലാത്തവനും വെവ്വേറെ
.....
ഉരുട്ടാന്‍ ഒരു
പിടി ചോറ് .
അന്ധസാര ശൂന്ന്യതക്ക് മുകളില് വിരിച്ച മഴവില്ല്
പോലെ .
"മടുപ്പല്ല "-
ഈ നിഴല് തിന്ന ജീവിതം !!
"ആത്മാവെന്നു" -
സംസ്കൃതത്തില്‍ കോറിയ
മുഴുപ്പല്ല ജീവിതം.
വരകള്ക്ക്
മീതെ വരച്ച വച്ചസ്സാണ്
ജിവിതം !!
വരികള്ക്കിടയില്
പതിഞ്ഞ വരയാണ് ജീവിതം.!!!
ചരിത്രത്തിന്റെ ചൂണ്ടു പലകയും കാലത്തിന്റെ ചുവര്‍ എഴുത്തും !!!
ആശയപരമായി
സാര്വദേശീയമായ കാഴ്ചപ്പാടാണ്
സ്വതവേ മാനവികശാസ്ത്രപരമായും സാമൂഹികപരമായും സാര്വത്രിക അന്ഗീകാരത്തിന്
പാത്രീഭവിക്കുക.കംമ്യൂനിസ്ടുകള്ക്കും സോഷ്യലിസ്ടുകള്ക്കും ഒക്കെ
വളരെ മുന്പ്
തന്നെ “വസുദൈവ
കുടുംബകം” എന്ന് പറഞ്ഞു കൊണ്ട്
ഭാരതം ലോകത്തിന്റെ ആധ്യാത്മിക -മാനവിക തലസ്ഥാനമായി സ്വയം
പ്രഖ്യാപിച്ചു . മഹാ യുദ്ധങ്ങള്ക്ക് ശേഷം , പുത്തന്‍
രാഷ്ട്രീയ- സാമൂഹിക പ്രത്യയ
ശാസ്ത്രങ്ങളുടെ കുത്തോഴുക്കുകള്ക്കും ആശയ സങ്കര്‍ഷ പരിനാമങ്ങള്ക്കും ശേഷം നിലവില്‍ വന്ന രാഷ്ട്ര പുന:ക്രമീകരണത്തിന്റെ പുത്തന്‍
ചരിത്ര ഭൂപടം അനാവരണം ചെയ്തു
കഴിഞ്ഞപ്പോള്‍, നാം ബോധപൂര്വ്വം ക്രെമപ്പെടുത്തി
എടുത്ത ഒരു വ്യാജ
സാമൂഹിക ദര്ശനമാണ്
"സാര്‍വ ദേശീയത"
എന്ന് അതിന്റെ
പ്രേയോക്താക്കളുടെ തന്നെ പില്ക്കാലത്തുണ്ടായ ആശയ
വ്യെതിച്ചലനങ്ങളില് നിന്നുംനമുക്ക് അനുമാനിക്കാന്‍ ഇട വന്നു
.
അതോടൊപ്പം
കാണാന്‍ കഴിഞ്ഞ മറ്റൊരു സാമൂഹിക
ചലനം - "ദേശീയ ബോധമാണ് ".രാഷ്ട്രത്തിനും
സ്വരാഷ്ട്ര -ജെനായത്ത ഭരണ സംവിധാനത്തിനും
വേണ്ടി നടത്തിയ രക്ത രൂക്ഷിതമായ
, യുദ്ധ സമാനമായ, സമര മുഖങ്ങള്‍ അമേരിക്കന്‍
,ഇന്ത്യന്‍, ആഫ്രിക്കന്‍ ചരിത്രങ്ങള്‍ തൊട്ടു ഒടുവില്‍
അത്തരം പോരാട്ടത്തിനു സമാനമായി കാണാവുന്ന
അറബ് നാടുകളിലെ മുല്ലപ്പൂ
വിപ്ലവം വരെ നാം
കാണുന്നത് തിരസ്ക്കരിക്കപ്പെട്ടവന്റെ
തിരസ്ക്കരണം ആണ് , പാര്ശ്വവല്ക്കരിക്കപെട്ടവന്റെ പാര്ശ്വവല്ക്കരണം ആണ് !! അക്രമിക്കുന്നവന്
ആക്രമിക്കപെടെണ്ടവന് ആണെന്നും
, കൊല്ലുന്നവന്‍ കൊല്ലപെടേണ്ടവന്
ആണെന്നും , ഉള്ള പഴയ- പുതിയ
പ്രത്യയശാസ്ത്രങ്ങളോടും ഭാരതം വ്യെത്യസ്തമായ സമീപനമാണ്
സ്വീകരിച്ചത് . കഴിവതും രക്തരഹിതമായ ഒരു സമര
സംവിധാനത്തിനാണ് നമ്മള്‍ ആഹ്വാനം ചെയ്തത്
അതിനു അപവാദങ്ങള്‍ ആയുള്ള സമര മുഖങ്ങള്‍
നമുക്കുണ്ട് പക്ഷെ അവിടെയും ലോകത്തിനു
എന്തെങ്കിലും നല്കാന്
നമ്മുടെ സാമൂഹിക മനസ്സാക്ഷിക്കു സാധിച്ചു
.
Federal സംവിധാനത്തില്‍
സംസ്ഥാനങ്ങള്‍ക്കുള്ള പങ്കു വളരെ
വലുതാണ് ."ഭാരതമെന്നു
കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര
നമുക്ക് ഞരമ്പുകളില്‍ " എന്ന് പാടി
കവി നമ്മളില്‍ സംസ്ഥാന
ബോധവും നിറച്ചു .സംസ്ഥാന താല്പ്പര്യങ്ങല്ക്കായി ഇതര സംസ്ഥാനങ്ങളുമായി
ആശയ സമരം വിട്ടു
കായിക സമരം നടത്തുന്ന കാഴ്ചകള്‍
പോലും നമ്മള്‍ കണ്ടു
.മുല്ലപ്പൂ വിപ്ലവം കണ്ട ലോക
ജെനതയെ വെല്ലു വിളിച്ചു ജല വിപ്ളവവും
, പച്ചക്കറി വിപ്ളവവും ഒക്കെ നമ്മള്‍
malayaalikal തിമിര്ത്തു
ആഖൊഷിച്ചു .പ്രാദേശിക പ്രസ്ഥാനങ്ങള്‍ ദേശീയ
പ്രസ്ഥാനങ്ങള്‍ക്ക് മൂക്ക് കയര്‍
ഇടുന്നതും , കഴുത്തില്‍ മണി കെട്ടുന്നതും
നമ്മള്‍ കണ്ടു .
അതും കെട്ടടങ്ങി മുല്ലപ്പെരിയാര്‍ പൊട്ടില്ല
അഥവാ പൊട്ടിയാല്‍
കേരളത്തെ ഈശ്വരന്
രക്ഷിക്കും എന്ന് അന്വേഷണ
കമ്മീഷന് റിപ്പോര്‍ട്ട് നല്കി സുപ്രീം
കോടതി അത് ശരിയും വച്ചു.
പിന്നെ ശക്തമായി നിലവില്‍ വന്ന
ഒരു വികാരമായിരുന്നു സാമുദായിക
വികാരം . വിഖടിച്ചു നിന്ന് സ്വയം
പരാജയപ്പെടുത്തിയ ഹൈന്ദവ സമൂഹം പരസ്പ്പര
വൈരം മറന്നു , വഴക്കുകളും
, എതിര് പ്രസ്താവനകളും , പിണക്കവും മറന്നു ഒന്നിക്കുന്ന
അദ്ഭുതകരമായ കൂട്ടയിമയാണ് കണ്ടത് ..അതിനു സഹായിച്ചത്
ഹൈന്ദവ നേതാക്കളുടെ സഹിഷ്ണുതയല്ല മറിച്ചു അഞ്ചാം മന്ത്രി
വിഷയത്തില്‍ മുസ്ലീം ലീഗ് എന്ന
രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസഹിഷ്ണുതയാണ് നമുക്ക് സഹായകമായത് എന്നത്
വൈരുദ്ധ്യമായി അവശേഷിക്കുന്നു.
സാര്‍വ ദേശിയതയില്‍
നിന്നും ദേശീയതയിലെക്കും , ദേശീയതയില്‍ നിന്നും പ്രാദേശികതയിലേക്കും , പ്രാദേശികതയില്‍
നിന്നും സാമുദായികതയിലെക്കും ഉള്ള
വളര്ച്ച പടവലങ്ങാ വളരുന്നത് പോലെ
ആണെന്ന് നാമെല്ലാം സമ്മതിക്കും . പക്ഷെ
കാലഖട്ടം ആവശ്യ പ്പെടുന്നത് സ്വീകരിക്കാന്‍ ഇതര സമൂഹങ്ങള്‍
തയ്യാറായപ്പോള്‍ സാമൂഹിക ബോധം നമ്മെ, അവരോടൊപ്പം ചേര്ക്കാതെ പിന്നോട്ട് വലിച്ചു..
നമ്മള്‍ സെക്യൂലെരിസ്ടുകളും, സോഷ്യലിസ്റ്റ് ഉകളും ,ജെനാധിപത്യ വിശ്വാസികളും,
സാമാന്യേന മനുഷ്യ സ്നേഹികളും ആയി നില
നില്ക്കാന് കിണഞ്ഞു
പരിശ്രമിച്ചു , കാലാന്തരത്തില്‍ നാം ഒറ്റപ്പെട്ടു
, നമ്മെ കടന്നുസങ്കടിച്ച ശക്തികള്‍ ബഹു കാതം
സഞ്ചരിച്ചു ,നമ്മെ ചിരിച്ചു കാട്ടി
, നമ്മുടെ മുന്നില്‍ കൂടി നടന്നു
അവര്‍ നമ്മെ കടന്നു നീങ്ങി.
ഇപ്പോള്‍ നാം തിരിച്ചറിയുന്നു
ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്
, പാര്ശ്വ വല്ക്കരിക്കപെടുന്നവന്‍ പാര്ശ്വ വല്ക്കരിക്കനമെന്നും
, മുന്നെരുന്നവന് മുന്പില് മുന്നെരനമെന്നും
സമൂഹം പഠിപ്പിച്ച പുതിയ മാനവിക
ശാസ്ത്ര സമസ്യാ പൂരണം നാം
നെഞ്ചില്‍ ഏറ്റാന്‍ നിര്‍ബന്ധിതരായി.
കാലത്തിനു,
സമഗ്രമായി തന്നെ ഇനി
ഒരു മടക്കയാത്ര ഉണ്ടെങ്കില്‍
നമ്മളും മടങ്ങി
പോകും പഴയ സാര്‍വ ദേശീയതയിലേക്ക്
, വസുദൈവ കുടുംബകതിലേക്ക് . പക്ഷെ അത്
എല്ലാവരോടും ഒപ്പം ആയിരിക്കും
... അതല്ല ഇതൊക്കെ നിങ്ങള്‍ പാലിച്ചു
കൊള്ളുക ഞങ്ങള്ക്ക് ഞങ്ങളുടെ
വഴി എന്ന തരത്തില്‍ ചരിത്രം പഴം തൊലി
പോലെ ചവിട്ടി മെതിച്ചു
പോയ നമ്മുടെ സംസ്കൃതിയെ
വീണ്ടും അവഹെളിക്കാം എന്ന് ആണ്
പൊതു ജന സാമാന്യം
കരുതുന്നതെങ്കില്‍ അതിനെ അതെ നാണയത്തില്‍
കാണാന്‍ ഞങ്ങളും തയ്യാറാണ്. സ്വാതന്ത്ര്യത്തിനും
ചങ്ങലകള്ക്കും ഇടയില്‍ ഒന്നേ
തടസ്സമായിട്ടു ഉള്ളു-
നാം എടുക്കുന്ന അചന്ചലമായതും സ്വാഭിമാന
പൂര്വകവും ആയ "നമ്മുടെ തീരുമാനം"
!!!!!!!!
Subscribe to:
Comments (Atom)