മനസിന്റെ സൂന്യതയിലേക്ക് ഇന്നലെയും ഒരു ഗസല്‍ മഴ പെയ്തു .
പോയ കാലത്തിനു മീതെ വിടര്‍ന്ന മഴവില്ല് പോലെ .
ഗസല്‍ - എകാന്ത്തയുടെ മൌനമോ നീ ?
നിശബ്ദതയുടെ പുഞ്ചിരിയോ ?
നീ തന്നെ ആണെന്റെ സ്വരം ,ഈണം, ശ്രുതി ....
അതെനിക്ക് പാടാം നാവില്ലാതെ
അതെനിക്ക് കേള്‍ക്കാം കാതുകളില്ലാതെ തന്നെ
ഗസല്‍ - നീ നനുത്ത നിലാവിന്റെ ഒരു തൂവല്‍
ആത്മാവില്‍ എവിടെയോ ആര്‍ദ്രമായി ,
പ്രണയത്തിന്റെ നേര്‍ത്ത കുരുകള്‍ പോലെ
പ്രതീക്ഷയുടെ വിറയാര്‍ന്ന ചുണ്ടാനക്കങ്ങള്‍ പോലെ
ഗസല്‍ - നീ വിരഹമോ !!!
അല്ല
വിരഹം ഗസല്‍ അല്ല !!
ഇന്നലെകളുടെ പ്രണയത്തിനു മീതെ പുതച്ച കറുത്ത കംബലമല്ല
നഷ്ട സ്വപ്നങ്ങള്‍ക്ക് മീതെ വീശിയ മഴ കാറ്റ്ഉമല്ല
ഗസല്‍ - നീ മിഴി കോണില്‍ ഞാന്‍ അറിയാതെ പടര്‍ത്തിയ
ഇത്തിരി കണ്ണീര്‍ നനവ് മാത്രം
No comments:
Post a Comment